This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോഗ്രി റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജമ്മു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഡോഗ്രി റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജമ്മു

ഡോഗ്രി ഭാഷയുടെ പ്രചാരണത്തിനും ഗവേഷണപഠനങ്ങള്‍ക്കും വേണ്ടി 1964 മുതല്‍ ജമ്മുവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം.

ഡോ.കരണ്‍ സിംഹ്

ഡോഗരുടെ ഭാഷയാണ് ഡോഗ്രി.ജമ്മു-കാശ്മീര്‍, ഹിമാചല്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് ഡോഗ്രി ഭാഷ പ്രചാരത്തിലുള്ളത്. ഈ ഭാഷയുടെ വളര്‍ച്ചയ്ക്കുവേണ്ടി ഡോഗ്രി സംസ്ഥാ 1944 മുതലും ഡല്‍ഹിയിലെ ഡോഗ്രി മണ്ഡല്‍ 1953 മുതലും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഡോഗ്രി റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കൂടി പ്രവര്‍ത്തനമാരംഭിച്ചതോടെ ഡോഗരുടെ ഭാഷ, സാഹിത്യം, കല, സംസ്കാരം എന്നിവയുടെ വളര്‍ച്ചയ്ക്കു വേണ്ടുന്ന സജ്ജീകരണങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി.

ഡോ.കരണ്‍ സിംഹാണ് ഡോഗ്രി റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് തുടക്കമിട്ടത്. ഭാഷാ ശാസ്ത്ര സെമിനാറുകള്‍ സംഘടിപ്പിക്കുക, പ്രബന്ധങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുക എന്നിവയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന കര്‍മപദ്ധതി. 1965 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ നിബന്ധ് വിഭാഗം, 1967-ല്‍ സ്ഥാപിതമായ സിദ്ധേശ്വര്‍ വര്‍മാ വിഭാഗം, 1970-ല്‍ ആരംഭിച്ച സുനീതികുമാര്‍ ചാറ്റര്‍ജി ചെയര്‍ എന്നിവ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വികാസ പഥത്തിലെ നാഴികക്കല്ലുകളാണ്. വേദകുമാരി ഘോയിയുടെ കാശ്മീര്‍ ദര്‍പ്പണ്‍, രംഗനാഥ് ശാസ്ത്രിയുടെ ബാവാ ജീത്തോ, ശങ്കര്‍ ഗുപ്തയുടെ ആന്‍ ഒബ്ജക്റ്റീവ് വ്യൂ ഒഫ് ഫോക് സ്റ്റഡി ഇന്‍ ഇന്ത്യ എന്നീ ഗ്രന്ഥങ്ങളും ഡോഗ്രി റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍